ഫ്രാൻസിൽ ഗോൾ വലകൾ നിറച്ച് എമ്പപ്പെ മുന്നേറുന്നു

- Advertisement -

ഗോളടി നിർത്താൻ എമ്പപ്പെയ്ക്ക് ആകുന്നില്ല. ഇന്ന് ഫ്രഞ്ച് ലീഗിൽ നടന്ന പോരിലും എമ്പപ്പെ തന്നെ ആയിരുന്നു പി എസ് ജി നിരയിൽ താരമായി മാറിയത്. നിമെസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. മൂന്നിൽ രണ്ട് ഗോളുകളും എമ്പപ്പെയാണ് നേടിയത്. ആദ്യ പകുതിയിൽ എൻകുങ്കു പി എസ് ജി മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ആയിരുന്നു എമ്പപ്പെയുടെ ഗോളുകൾ. 69ആം മിനുട്ടിലും 89ആം മിനുട്ടിലും എമ്പപ്പെ വല കുലുക്കി. എമ്പപ്പെ ഇതോടെ ഫ്രഞ്ച് ലീഗിൽ 50 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി. ഫ്രഞ്ച് ലീഗിൽ 50 ഗോളുകളിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി എമ്പപ്പെ ഇതോടെ മാറി. ഈ സീസണിലെ എമ്പപ്പെയുടെ ലീഗിലെ ഗോൾ നേട്ടം 22 ആയും ഉയർന്നു.

ഈ വിജയത്തോടെ പി എസ് ജിക്ക് 25 മത്സരങ്ങളിൽ നിന്ന് 68 പോയന്റായി.

Advertisement