20 ലീഗ് ഗോളുകൾ, എമ്പപ്പെ വളരുകയാണ്!!

- Advertisement -

എമ്പപ്പെ വെറും ഒരു യുവതാരത്തിൽ നിന്ന് സൂപ്പർ താരമായി വളരുന്നതാണ് ഫുട്ബോൾ ലോകം അവസാന വർഷത്തിൽ കണ്ടത്. ഇന്നലെ ഫ്രഞ്ച് ലീഗിൽ മോണ്ട്പിലെറിനെതിരെ ഗോൾ നേടിയതോടെ ആ വളർച്ചയുടെ വേറൊരു ഘട്ടത്തിലേക്ക് എമ്പപ്പെ കടന്നു. ഇന്നലെ അടിച്ച് ഗോളോടെ ഇത്തവണ ഫ്രഞ്ച് ലീഗിൽ 20 ഗോളുകൾ എമ്പപ്പെ അടിച്ചു. ഇതാദ്യമായാണ് എമ്പപ്പെ തന്റെ കരിയറിൽ ഒരു സീസണിൽ തന്നെ 20 ലീഗ് ഗോളുകൾ നേടുന്നത്.

19 ലീഗ് മത്സരങ്ങളിൽ നിന്നാണ് എമ്പപ്പെയുടെ 20 ഗോളുകൾ. ഫ്രഞ്ച് ലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററും എമ്പപ്പെയാണ്. കഴിഞ്ഞ സീസണിൽ ആകെ 13 ലീഗ് ഗോളുകളെ എമ്പപ്പെ നേടിയിരുന്നുള്ളൂ. അതിനു മുമ്പുള്ള സീസണിൽ 15 ഗോളുകളും. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഈ സീസണിൽ ഗോളുകളുടെ എണ്ണത്തിൽ മെസ്സി മാത്രമെ എമ്പപ്പെയ്ക്ക് മുന്നിൽ ഉള്ളൂ.

Advertisement