മാർസെ പരിശീലകൻ ഈ സീസണോടെ ക്ലബ്ബ് വിടുന്നു

ഫ്രഞ്ച് ക്ലബ്ബ് മാർസെയുടെ പരിശീലകൻ റൂഡി ഗാർസിയ ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. രാജി വെക്കുന്ന കാര്യം ഗാർസിയ തന്നെയാണ് പ്രഖ്യാപിച്ചത്. ലീഗ് 1 ൽ ടീം ഈ സീസണിൽ നടത്തിയ മോശം ഫോമിന്റെ പേരിലാണ് രാജി.

ഫ്രഞ്ചുകാരനായ ഗാർസിയ 2016 ഒക്ടോബർ മുതൽ മാർസെയുടെ പരിശീലകനാണ്. എന്നാൽ ആദ്യ 2 സീസണിൽ ടീം നടത്തിയ പ്രകടനം നടത്താൻ ഈ സീസണിൽ അദ്ദേഹത്തിന്റെ ടീമിനായില്ല. ഈ സീസണിൽ ആറാം സ്ഥാനത്താണ് മാർസെ. മുൻപ് റോമ, ലില്ലെ ടീമുകളെയും ഗാർസിയ പരിശീലിപിച്ചിട്ടുണ്ട്.