മാർക്കിനോസ് PSGയിൽ തുടരും

- Advertisement -

ബ്രസീലിയൻ പ്രതിരോധതാരം മാർക്കിനോസ് 2022 വരെ PSGയിൽ തുടരും. മൂന്ന് വർഷത്തേക്ക് കൂടിയാണ് മാർക്കിനോസ് കരാർ പുതുക്കിയത്. ബ്രസീലിയൻ താരത്തിനു വേണ്ടി സിറ്റിയും ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിച്ചിരുന്നെങ്കിലും മാർക്കിനോസ് പാരീസിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

2013 റോമയിൽ നിന്നാണ് മാർക്കിനോസ് PSGയിലേക്കെത്തുന്നത്. PSGയിലെ പ്രകടനമാണ് നാഷണൽ ടീമിലെത്താൻ മാർക്കിനോസിന് തുണയായത്. 23കാരനായ മാർക്കിനോസ് നാല് സീസണുകളിലായി മൂന്ന് ലീഗ് വൺ കിരീടങ്ങൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement