ഗോളടി തുടർന്ന് ഡെംബലെ, ലിയോൺ മുന്നോട്ട്

- Advertisement -

ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സറ്റത്തിൽ ഒളിമ്പിക് ലിയോണ് ഏകപക്ഷീയ വിജയം. ലിയോണിന്റെ ഹോമിൽ നടന്ന മത്സരത്തിൽ നിമെസിനെയാണ് ലിയോൺ തോൽപ്പിച്ചത്. ലിയോണിനായി മോസ ഡെംബലെയും ഡിപായും ഗോളുകൾ കണ്ടെത്തി. ഡെംബലെയുടെ ലിയോണിൽ എത്തിയ ശേഷമുള്ള നാലാം ഗോളായിരുന്നു ഇത്. ഡെംബലെ കെൽറ്റിക്കിൽ നിന്ന് ഫ്രാൻസിലേക്ക് കൂടുമാറിയിട്ട് ആറ് മത്സരങ്ങളെ ആയിട്ടുള്ളൂ.

ഇന്നത്തെ ജയത്തോടെ ലീഗിൽ ലിയോൺ മൂന്നാം സ്ഥാനത്തേക്ക് എത്തി. ഒളിമ്പിക് മാഴ്സയെ മറികടന്നാണ് ലിയോൺ നാലാമതായത്. ഒന്നമത് ഉള്ള പി എസ് ജി ബഹുദൂരം മുന്നിലാണ്.

Advertisement