കളി  മോശം, ഫ്രാൻസിൽ സ്വന്തം കളിക്കാരെ ഗ്രൗണ്ടിൽ ഇറങ്ങി കയ്യേറ്റം ചെയ്ത് ഫാൻസ്

Photo: BR
- Advertisement -

മോശം ഫോം തുടരുന്ന സ്വന്തം ടീമിനെ ഗ്രൗണ്ടിൽ ഇറങ്ങി കയ്യേറ്റം ചെയ്ത് ലില്ലെ ഫാൻസ്. ഫ്രഞ്ച് ലീഗ് 1 ടീമായ ലില്ലെ കളികാർക്കാണ് സ്വന്തം കാണികളുടെ വക ആക്രമണം നേരിടേണ്ടി വന്നത്. ലീഗ് 1 ഇൽ മോന്റെർപില്ലെറിന് എതിരായ 1-1 ന്റെ സമനില വഴങ്ങിയ മത്സര ശേഷമാണ് ലില്ലെ ഫാൻസ് കളത്തിൽ ഇറങ്ങി സ്വന്തം കളികാർക്കെതിരെ തിരിഞ്ഞത്.

മത്സരത്തിൽ ലില്ലേയുടെ ഗോൾ നേടിയ നിക്കൊളാസ് പെപ്പയാണ് കാണികളുടെ ആക്രമണത്തിന് കൂടുതൽ ഇരയായത്. ബാക്കി കളിക്കാർക്ക് ഏറെ പണിപ്പെട്ടാണ് ഗ്രൗണ്ടിന് പുറത്ത് കടക്കാനായത്. ലില്ലെ ഉടമ ജറാർഡ് ലോപ്പസ്, സ്പോർട്ടിങ് ഡയറക്ടർ മാർക് ഇഗ്ല എന്നിവർ നോക്കി നിൽക്കെയാണ് ആക്രമണം നടന്നത്. ലീഗ് 1 ഇൽ നിലവിൽ 19 ആം സ്ഥാനത്തുള്ള ടീം തരം താഴ്ത്തൽ ഭീഷണി നേരിടുകയാണ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇന്നലെ വെസ്റ്റ് ഹാം മത്സരത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. പക്ഷെ ലണ്ടൻ ടീമിന്റെ ഉടമകൾക്ക് എതിരെയാണ് കാണികൾ ഗ്രൗണ്ട് കയ്യേറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement