വീണ്ടും ലില്ലെക്ക് വിജയം, ഫ്രഞ്ച് ലീഗ് കിരീടം രണ്ടു വിജയം മാത്രം അകലെ

20210508 024824

ഫ്രാൻസിലെ ലീഗ് പോരാട്ടത്തിൽ പി എസ് ജിക്ക് വലിയ നിരാശ നൽകുന്നതിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ലില്ല. ഇന്നലെ ലീഗിലെ നിർണായക പോരാട്ടത്തിൽ ലെൻസിനെ പരാജയപ്പെടുത്തിയതോടെ ലില്ല കിരീടത്തിന് തൊട്ടടുത്ത് എത്തി. ഇനി അവസാന രണ്ടു മത്സരങ്ങളിൽ കൂടെ വിജയിച്ചാൽ കിരീടം സ്വന്തമാക്കാൻ അവർക്കാകും. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലില്ലെയുടെ വിജയം.

തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ലില്ലക്ക് ഇന്ന് ആയി. പെനാൾട്ടിയിൽ നിന്ന് തുർക്കിഷ് താരമായ യിൽമാസ് ആണ് നാലാം മിനുട്ടിൽ ലില്ലക്ക് ലീഡ് നൽകിയത്. 35ആം മിനുട്ടിലെ ചുവപ്പ് കാർഡ് വാങ്ങി മിചലിൻ പുറത്തായതോടെ ലെൻസ് പത്തു പേരായി ചുരുങ്ങി. ഇതോടെ ലില്ലെക്ക് കാര്യങ്ങൾ എളുപ്പമായി. 40ആം മിനുട്ടിൽ യിൽമാസ് തന്നെ ലിലയുടെ ലീഡ് ഇരട്ടിയാക്കി. 60ആം മിനുറ്റിൽ ഡേവിഡിന്റെ വക മൂന്നാം ഗോളും പിറന്നു‌.

ഈ വിജയം ലില്ലെയെ 36 മത്സരങ്ങളിൽ 79 പോയിന്റിൽ എത്തിച്ചു. 75 പോയിന്റുമായാണ് പി എസ് ജ രണ്ടാമത് നിൽക്കുന്നത്. പി എസ് ജി ഒരു മത്സരം കുറവാണ് കളിച്ചത്‌.

Previous articleചാമ്പ്യൻസ് ലീഗ് ഫൈനൽ ഇംഗ്ലണ്ടിലേക്ക് മാറ്റിയേക്കും
Next articleകൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഒരു താരം കൂടെ കൊറോണ പോസിറ്റീവ്