കയ്യാങ്കളി അതിര് വിട്ടു, ലീഗ് വണ്ണിൽ കൂട്ട വിലക്ക്

കയ്യാങ്കളി അതിര് വിടുന്നു ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിൽ കൂട്ട വിലക്ക്. അഞ്ചു മത്സരങ്ങളിലെ വിലക്കാണ് ഇറ്റാലിയൻ പ്രതിരോധ താരമായ ആൻഡ്രിയ റാഗിക്ക് ലഭിച്ചത്. മൊണാകൊയുടെ താരമായ റാഗി റെന്നീസിന്റെ താരമായ ക്ലമന്റ് ഗ്രീനിയറിനെ ഇടിച്ചതിനാണ് അഞ്ചു മത്സരങ്ങളിലെ വിലക്ക് വാങ്ങിയത്.

മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട താരം പുറത്ത് പോയിരുന്നു. ലിലിയൻ തുറാമിയന്റെ മകൻ മാർക്കസിനും വിലക്ക് ലഭിച്ചു. മോന്റെപെല്ലിയെർ താരമായ ഡാനിയൽ കോൺഗ്രിയുടെ മുഖത്തു അടിച്ചതിനാണ് മാർക്കസിനു വിലക്ക് ലഭിച്ചത്. നാല് മത്സരങ്ങളിലേക്കാണ് മർക്കസിന്റെ വിലക്ക്.