തന്റെ ഗോൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രസീലിയൻ ഗായികക്കു സമർപ്പിച്ചു നെയ്മർ

Screenshot 20211107 024747

ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്നത്തെ ബോർഡോക്സിന് എതിരായ മത്സരത്തിൽ നേടിയ ആദ്യ ഗോൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രസീലിയൻ ഗായിക മരിലിയ മെന്റോസക്ക് സമർപ്പിച്ചു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. പി.എസ്.ജിക്ക് ആയി മത്സരത്തിന്റെ 25 മത്തെ മിനിറ്റിൽ എമ്പപ്പെയുടെ പാസിൽ നിന്നായിരുന്നു നെയ്മറിന്റെ ഗോൾ.20211107 024732

2015 ൽ അരങ്ങേറിയത് മുതൽ ബ്രസീലിലെ ഏറ്റവും പ്രസിദ്ധി നേടിയ ഗായികമാരിൽ ഒരാൾ ആയിരുന്നു മരിലിയ. ഇന്നലെ ഉണ്ടായ വിമാന അപകടത്തിൽ മരിലിയക്ക് ഒപ്പം 4 പേർ കൂടി കൊല്ലപ്പെട്ടിരുന്നു. ഗായികയുടെ ആരാധികയും അടുത്ത സുഹൃത്തും ആയ നെയ്മർ നേരത്തെ ട്വിറ്ററിലൂടെ തന്റെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു.

Previous articleആദ്യ ജയത്തിനു പിറകെ പരിശീലകനെ പുറത്താക്കി നോർവിച്ച് സിറ്റി
Next articleജയവുമായി അറ്റലാന്റ ആദ്യ നാലിൽ