20220817 121427

ബ്ലാക്ബേണിന്റെ ചിലി താരത്തെ സ്വന്തമാക്കാൻ നീസ് രംഗത്ത്, ആഴ്‌സണലിന്റെ പെപെയെയും സ്വന്തമാക്കാൻ ശ്രമിക്കും എന്നു സൂചന

ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേണിന്റെ ചിലി താരം ആയ ബെൻ ബെരറ്റൻ ഡിയാസിന് ആയി ഫ്രഞ്ച് ലീഗ് ക്ലബ് ആയ ഒ.ജി.സി നീസ് രംഗത്ത്. നേരത്തെ എഡിസൺ കവാനിയെ സ്വന്തമാക്കാൻ നീസ് ശ്രമിച്ചു എങ്കിലും താരം ലാ ലീഗയിൽ പോവാൻ താൽപ്പര്യം പ്രകടിപ്പിക്കുക ആയിരുന്നു. നിലവിൽ ഡിയാസിന് ആയി നീസ് 10 മില്യൺ യൂറോ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റിൽ കരിയർ തുടങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19,20 ടീമുകളിൽ കളിച്ച ഡിയാസ് പിന്നീട് ചിലിക്ക് ആയി കളിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഡിയാസ് ചിലിക്ക് ആയി 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പരിക്കേറ്റു പുറത്ത് പോവുന്നതിനു മുമ്പ് 37 കളികളിൽ 22 ഗോളുകൾ ആണ് ചാമ്പ്യൻഷിപ്പിൽ ഡിയാസ് നേടിയത്. നേരത്തെ താരത്തിന് ആയി എവർട്ടൺ, ലീഡ്സ് ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. നിലവിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ച നീസ് അതേസമയം ആഴ്‌സണലിൽ പരാജയപ്പെട്ട ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെയെ ലോണിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കും എന്നും വാർത്തകൾ ഉണ്ട്. താരത്തെ ഒഴിവാക്കാൻ ആഴ്‌സണൽ ശ്രകിക്കുമ്പോൾ ഫ്രാൻസിലേക്ക് പോവാൻ പെപെക്കും താൽപ്പര്യം ഉണ്ടെന്നാണ് സൂചന.

Story Highlight : French League 1 club OGC Nice trying to sign Blackburn’s Chile player and Arsenal’s Pepe.

Exit mobile version