ഇസ്മയെൽ ഖർബിക്ക് പിഎസ്ജിയിൽ ആദ്യ കരാർ

യുവതാരം ഇസ്മയെൽ ഖർബിക്ക് പിഎസ്ജിയിൽ ആദ്യ പ്രൊഫഷണൽ കരാർ. ഫ്രഞ്ച് യുവതാരം കരാറിൽ ഒപ്പിട്ടതായി പിഎസ്ജി അറിയിച്ചു. പ്രീമിയർ ലീഗിൽ നിന്നടക്കം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും താരം പിഎസ്ജിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുകയായിരുന്നു.

പാരീസ് എഫ്സിയിലൂടെ വളർന്ന താരം 2016ലാണ് പിഎസ്ജിയുടെ യൂത്ത് ടീമിൽ എത്തുന്നത്. ടീമിന്റെ അണ്ടർ 17 , 19 ടീമുകളുടെ ഭാഗമായി. കഴിഞ്ഞ സീസണിൽ ആദ്യമായി സീനിയർ ടീമിനായും ഇറങ്ങി. പിഎസ്ജി തങ്ങളുടെ മികച്ച യുവ കളിക്കാരിൽ ഒരാളായി കണക്ക് കൂട്ടുന്നയാളാണ് ഈ മധ്യനിര താരം. പുതിയ കരാർ പ്രകാരം 2025 വരെ ഖർബിക്ക് പിഎസ്ജിയിൽ തുടരാൻ ആവും.

Exit mobile version