അത്ഭുത വോളിയിൽ വിറച്ച പി എസ് ജിക്ക് അവസാന മിനുട്ടിൽ ജയം

- Advertisement -

ഡിജോൺ താരം ബെഞ്ചാമിൻ ജീനോട്ടിന്റെ 87ആം മിനുട്ടിലെ അത്ഭുതഗോളിൽ വിറച്ച പി എസ് ജി പക്ഷെ ഇഞ്ച്വറി ടൈം വിന്നറുമായി ഫ്രഞ്ച് ലീഗിലെ കുതിപ്പ് തുടർന്നു. നെയ്മാറും എമ്പാപ്പെയും തിരിച്ചുവന്ന ഡിമറിയയും ഒക്കെ ഉണ്ടായിട്ടും പി എസ് ജിയുടെ രക്ഷയ്ക്കെത്തിയത് ഫുൾബാക്കായ തോമസ് മൂനിയർ ആണ്.

https://twitter.com/Mvssi10/status/919242994141843456

2-1ന് പി എസ് ജി ഡിജോണിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ വിജയഗോളടക്കം പി എസ് ജിയുടെ രണ്ടു ഗോളുകളും മൂനിയറിന്റെ ബൂട്ടിൽ നിന്നായിരുന്നു. 71ആം മിനുട്ടിൽ നെയ്മർ തൊടുത്ത ഷോട്ടിൽ നിന്നായിരുന്നു മൂനിയറിന്റെ ആദ്യ ഗോൾ പിറന്നത്. എമ്പപ്പെയുടെ പാസിൽ നിന്നായിരുന്നു 92ആം മിനുട്ടിലെ വിജയഗോൾ.

ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 25 പോയന്റുമായി ഫ്രഞ്ച് ലീഗിൽ പി എസ് ജി വ്യക്തമായ ലീഡ് എടുത്തിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ കഴിഞ്ഞ ദിവസം ലിയോണിനോട് പരാജയപ്പെട്ടിരുന്നു.

Advertisement