ലീഗ് വണ്ണിൽ ആദ്യ ജയവുമായി തിയറി ഹെൻട്രി

- Advertisement -

ലീഗ് വണ്ണിൽ ആദ്യ ജയവുമായി തിയറി ഹെൻട്രി. പരിശീലകനായി എത്തിയതിനു ശേഷം ഏഴാം മത്സരത്തിലാണ് മൊണാക്കോയെ ജയത്തിലേക്കെത്തിക്കാൻ ഹെൻട്രിക്ക് സാധിച്ചത്. സയനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊണാക്കോ ജയിച്ചത്. മൊണാക്കോയ്‌ക്ക് വേണ്ടി കൊളംബിയൻ സ്‌ട്രൈക്കർ ഫാൽക്കാവോയുടെ ഗോളിലൂടെയാണ് മൊണാക്കോ ജയിച്ചത്.

ഈ സീസണിൽ വെറും രണ്ടു വിജയം മാത്രം നേടിയ മൊണാക്കോ പത്തൊൻപതാം സ്ഥാനത്താണ്. ലീഗ് വൺ ടേബിൾ ടോപ്പേഴ്‌സായ പിഎസ്ജിക്ക് നാല്പത്തി രണ്ടും മുൻ ചാമ്പ്യന്മാരായ മൊണാക്കോയ്‌ക്ക് പത്തും പോയന്റാണുള്ളത്. തരം താഴ്ത്തൽ ഭീഷണിയിൽ നിന്നും കര കേറ്റൽ ആണ് തിയറി ഹെൻട്രിക്ക് മുൻപിലുള്ള കടമ്പ. ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മൊണാക്കോയുടെ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡാണ്.

Advertisement