ഹസാർഡ് റയൽ മാഡ്രിഡിൽ തിളങ്ങുമെന്ന് മുൻ ചെൽസി താരം

ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ഹസാർഡ് റയൽ മാഡ്രിഡ് ജേഴ്സിയിൽ തിളങ്ങുമെന്ന് ചെൽസിയുടെയും റയൽ മാഡ്രിഡിന്റെയും താരം റിക്കാർഡോ കാർവാലോ.  ഹസാർഡിന്റെ തനിക്ക് നന്നായി അറിയാമെന്നും റയൽ മാഡ്രിഡിൽ ഹസാർഡ് തിളങ്ങുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലെന്നും കാർവാലോ പറഞ്ഞു.

സ്പെയിനിൽ ഇംഗ്ലണ്ടിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തന്ത്രം ഹസാർഡിനു ലഭിക്കുമെന്നും കാർവാലോ പറഞ്ഞു ഹസാർഡ് വേഗതയേറിയതും കരുത്തുറ്റതുമായ താരമാണെന്നും റയൽ മാഡ്രിഡ് ടീമിൽ മികച്ച താരങ്ങളോടൊപ്പം ഹസാർഡിനു മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നും മുൻ പോർച്ചുഗൽ താരം പറഞ്ഞു.  കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച റയൽ മാഡ്രിഡിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ഫുട്ബോളിൽ ഇതൊക്കെ സ്വാഭാവികമാണെന്നും കാർവാലോ കൂട്ടിച്ചേർത്തു.

ഈ ട്രാൻസ്ഫർ വിൻഡോയിലാണ് 112 മില്യൺ ഡോളറിന് റയൽ മാഡ്രിഡ് ഹസാർഡിനെ സ്വന്തമാക്കുന്നത്.