ഹകീമി കൊറോണ പോസിറ്റീവ്

20210718 011338

പി എസ് ജിയുടെ താരം അച്റഫ് ഹകീമി കൊറോണ പോസിറ്റീവ് ആയി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരം കൊറോണ പോസിറ്റീവ് ആയത്. അടുത്ത പത്ത് ദിവസത്തോളം ഹകീമി ഐസൊലേഷനിൽ ആയിരിക്കും. ഹകീമി ഇന്നലെ നടന്ന പി എസ് ജിയുടെ പ്രീസീസൺ മത്സരത്തിൽ കളിച്ചിരുന്നില്ല. ആദ്യ പ്രീസീസണിൽ താരം കളിക്കുകയും ഒരു അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജിയിലേക്ക് എത്തിയ ഹകീമി ഇനി ഓഗസ്റ്റ് മാസത്തിലെ പി എസ് ജി ജേഴ്സിയിൽ ഇറങ്ങാൻ സാധ്യതയുള്ളൂ. പി എസ് ജിയുടെ മറ്റു താരങ്ങൾ ഒക്കെ പരിശോധനയിൽ നെഗറ്റീവ് ആണ്.