ബലോട്ടെലിയെ സ്വന്തമാക്കാൻ ഫെനർബഹ്‌ച്

- Advertisement -

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെലിയെ സ്വന്തമാക്കാൻ ടർക്കിഷ് ക്ലബായ ഫെനർബഹ്‌ച് ശ്രമം തുടങ്ങി. സൂപ്പർ ലീഗയിൽ പതിനേഴാം സ്ഥാനത്തുള്ള ഫെനർബഹ്‌ച് ബലോട്ടെലിയിലൂടെ തങ്ങളുടെ രക്ഷകനെ കണ്ടെത്താനാണ് ശ്രമം. ലീഗ് വൺ ക്ലബായ നീസിന്റെ താരമാണ് ബലോട്ടെലി. ഈ സീസണിൽ ഫിറ്റ്നസ് കണ്ടെത്താൻ കഷ്ടപ്പെടുന്ന ബലോട്ടെലി ഓരോ ഗോൾ പോലും അടിച്ചിട്ടില്ല.

ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുന്നതാണ് ഇസ്താംബുൾ ടീമിന്റെ പ്രതീക്ഷ. ഒന്നര മില്യൺ യൂറോയ്ക്ക് താരത്തിനെ സ്വന്തമാക്കാനുള്ള അവസരമാണ് ടീമുകൾക്ക് ലഭിക്കുക. ഇറ്റാലിയൻ ടീമായ ഫിയോറെന്റീനയും ഫ്രഞ്ച് ടീമായ ഒളിമ്പിക് മാഴ്സെയും ബലോട്ടെലിക്കായി ശ്രമിക്കുന്നതായാണ് ഫ്രാൻസിൽ നിന്നുമുള്ള വിവരങ്ങൾ.

Advertisement