സമനില വഴങ്ങി പി.എസ്.ജി, ലിയോണു ജയം.

- Advertisement -

ലീഗിൽ ഒന്നാമതുള്ള മൊണാക്കയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാനുള്ള അവസരം കളഞ്ഞ് കുളിച്ച് പി.എസ്.ജി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലീഗിൽ എട്ടാമതുള്ള ടാലോസാണ് നിലവിലെ ചാമ്പ്യന്മാരെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ തകർത്ത ആത്മവിശ്വാസത്തിൽ മത്സരത്തിനെത്തിയ പി.എസ്.ജി മുഴുവൻ കഴിവുകളും പുറത്തെടുത്തെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞ് നിന്നു. ഇതോടെ ഫ്രാൻസിൽ കിരീടപോരാട്ടം കനക്കുമെന്നുറപ്പായി. 12 മത്സരങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മൊണാക്ക, പി.എസ്.ജി, നീസ് ടീമുകളിൽ ആരും കിരീടമുയർത്താം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ.

ലീഗിൽ ആദ്യ നാലു ലക്ഷ്യമിടുന്ന ലിയോൺ ഇന്നലെ ദിജോണെതിരെ 4-2 നു ജയം കണ്ടു. സീസണിൽ ഫോമിലേക്കെത്തിയ ലിയോണായി ടോലിസോ ഇരട്ട ഗോൾ നേടിയപ്പോൾ സൂപ്പർ താരങ്ങളായ ലാസ്കറ്റെ, ഫെക്കീർ എന്നിവരും ലക്ഷ്യം കണ്ടു. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ് നീസ് ഇപ്പോൾ. ലീഗിലെ മറ്റൊരു മത്സരത്തിൽ കരുത്തരുടെ പോരാട്ടത്തിൽ ഗുനിയാമ്പിനെതിരെ ബോർഡോക്സ് 3-0 ത്തിനു ജയിച്ചു. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്തേക്കുയരാനും അവർക്കായി.

Advertisement