ഗോളടി തുടർന്ന് ഡി മറിയ, പി എസ് ജിക്ക് വിജയം

- Advertisement -

നെയ്മാർ ഇല്ലാഞ്ഞിട്ടും മികച്ച താരങ്ങൾക്കൊക്കെ വിശ്രമം നൽകിയിട്ടും പി എസ് ജിക്ക് വിജയം. ഇന്ന് ട്രോയെസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. പി എസ് ജിക്കായി ഡി മറിയയും എങ്കുങ്കുവും ഗോൾ നേടി.

മികച്ച ഫോമിലുള്ള ഡി മറിയ ജനുവരിക്ക് ശേഷം നേടുന്ന 13ആം ഗോളാണിത്. ഇന്ന് യുവതാരം തിമോതി വിയ പി എസ് ജിക്കായി അരങ്ങേറ്റം നടത്തുകയും ചെയ്തു. ഇന്നത്തെ ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയേക്കാൾ 14 പോയ്ന്റിന്റെ ലീഡ് പി എസ് ജി നിലനിർത്തി. ഇനി 10 മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement