“പി.എസ്.ജിയിൽ മെസ്സിയെ സഹ താരമായി ലഭിക്കുന്നത് വലിയ കാര്യം”

Angel Di Maria Lionel Messi Argentina 12omsbnlbv3k41fmu1sd5b43hp

പി.എസ്.ജിയിൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ സഹ താരമായി ലഭിക്കുന്നത് വലിയ കാര്യാമാണെന്ന് പി.എസ്.ജി താരം ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി മരിയയും. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ പി.എസ്.ജിയും ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലാണ് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഡി മരിയയുടെ പ്രതികരണം.

താൻ മെസ്സിയോടൊപ്പം കളിച്ച സമയത്തെല്ലാം മെസ്സി വേറെ ഒരു ഗ്രഹത്തിൽ നിന്നുള്ള താരമാണെന്ന് തോന്നിയിട്ടുണ്ടെന്നും ഡി മരിയ പറഞ്ഞു. എന്നാൽ നിലവിൽ മെസ്സിക്ക് ബാഴ്‌സലോണയിൽ കരാർ ഉണ്ടെന്നും അത് കഴിഞ്ഞതിന് ശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഡി മരിയ പറഞ്ഞു. താൻ മെസ്സിയുമായി ഒരുപാട് സംസാരിക്കാറുണ്ടെന്നും മെസ്സിക്കും കുടുംബത്തിനും സന്തോഷം ലഭിക്കുന്ന തീരുമാനം എടുക്കാനാണ് എപ്പോഴും താൻ പറയാറുള്ളതെന്നും ഡി മരിയ കൂട്ടിച്ചേർത്തു.