
- Advertisement -
ബ്രസീലിയൻ താരം ഡാനി ആൽവേസ് രക്ഷകനായ മത്സരത്തിൽ പി എസ് ജിക്ക് തിരിച്ചുവരവിന്റെ ജയം. ഇന്ന് നീസെയെ നേരിട്ട പി എസ് ജി ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് തിരിച്ചടിച്ച് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചത്. 17ആം മിനുട്ടിൽ മാക്സ്മിൻ ആണ് നീസെയെ മുന്നിൽ എത്തിച്ചത്.
പക്ഷെ നാലു മിനുട്ടിനുള്ളിൽ തന്നെ ഡി മറിയയിലൂടെ പി എസ് ജി സമനില പിടിച്ചു. വിജയ ഗോളിനായി പി എസ് ജിയുടെ ശ്രമം ലക്ഷ്യത്തിൽ എത്താൻ 83ആം മിനുട്ട് വരെ സമയമെടുത്തു. ഡാനി ആൽവേസാണ് പി എസ് ജിയുടെ രക്ഷകനായത്. റാബിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആൽവേസിന്റെ വിജയ ഗോൾ.
ജയത്തോടെ മൊണാക്കോയുമായുള്ള പോയന്റ് വ്യത്യാസം 17 പോയന്റായി. 7 മത്സരങ്ങൾ മാത്രമെ ലീഗിൽ ഇനി അവശേഷിക്കുന്നുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement