
2015/2016 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറിയിലൂടെ ലെസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്മാരാക്കിയ ഇറ്റാലിയന്‍ പരിശീലകന് ക്ലാഡിയോ റനിയേരി ഫ്രന്‍ഞ്ച് ലീഗിലും അട്ടിമറി ആവര്‍ത്തിക്കുമോ കാത്തിരുന്ന് കാണാം.
നിലവില്‍ ഫ്രന്‍ഞ്ച് ലീഗില്‍ നാന്റെസിന്റെ പരിശീലകനാണ് ക്ലാഡിയോ. ഈ സീസണില്‍ അട്ടിമറി വിജയവുമായി നാന്റെസ് ഒന്നാസ്ഥാനക്കാരായ പി.എസ്.ജിയുടെയും രണ്ടാസ്ഥാനക്കാരായ മൊണോക്കോയുടെയും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ സീസണില്‍ നാന്റെസിന് സീസൺ അവസാനത്തിൽ ഒന്നാസ്ഥാനകാരായ മൊണോക്കോയുമായി 44 പോയന്റിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ വെറും എട്ട് ഗോള്‍ മാത്രം വഴങ്ങിയ മോണക്കോയുടെ തെട്ടുപിന്നിലുണ്ട്.
പി.എസ്.ജിയും മോണോക്കോയും വന്‍തുക ചിലവിട്ട് സീസണില്‍ ടീമിനെ ഒരുക്കുമ്പോള്‍ നാന്റെസാവട്ടെ വെറും പത്ത് മില്ല്യണ്‍ ആണ് ചിലവിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial