പെനാൽറ്റി നഷ്ടപ്പെടുത്തി കവാനി, രക്ഷകനായി നെയ്മർ

- Advertisement -

പൊരുതി നിന്ന ട്രോയെസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി ലീഗ് 1ൽ വിജയ കുതിപ്പ് തുടരുന്നു. നേരത്തെ നന്റ്‌സിനോട് മൊണാകോ തോറ്റതോടെ പി.എസ്.ജിക്ക് 10 പോയിന്റിന്റെ വ്യക്തമായ ലീഡ് ഉണ്ട്.

ആദ്യ പകുതിയിൽ കവാനിയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ട്രോയെസ് ഗോൾ കീപ്പർ മാമദു സമസ്സ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മികച്ച രീതിയിൽ പ്രധിരോധം സൃഷ്ട്ടിച്ച ട്രോയെസ് പി.എസ്.ജിക്ക് കൂടുതൽ അവസരങ്ങൾ നൽകിയില്ല. തുടർന്നാണ് മത്സരത്തിന്റെ ഗതി നിർണയിച്ച നെയ്മറുടെ ഗോൾ പിറന്നത്. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് തൊടുത്ത ഇടം കാലൻ ഷോട്ട് ട്രോയെസ് ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ വല കുലുക്കുകയായിരുന്നു. ലീഗിൽ നെയ്മറിന്റെ 8 മത്തെ ഗോളായിരുന്നു ഇത്.

മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ പെനാൽറ്റി നഷ്ടത്തിന് പരിഹാരം എന്നോണം കവാനി പി.എസ്.ജിയുടെ രണ്ടാമത്തെ ഗോളും വിജയവും ഉറപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement