ഗോൾ നേടി എംബപ്പേ-കവാനി-നെയ്മർ ത്രയം, പി.എസ്.ജിക്ക് ജയം

- Advertisement -

ഗോൾ നേടി പി.എസ്.ജിയുടെ ത്രയം കളം നിറഞ്ഞു കളിച്ചപ്പോൾ അംഗേർസിനെതിരെ പി.എസ്.ജിക്ക് മികച്ച ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജിയുടെ ജയം. സീസണിൽ ആദ്യമായി എംബപ്പേ-കവാനി-നെയ്മർ ത്രയം കളിക്കാനിറങ്ങിയ മത്സരത്തിൽ മൂന്ന് പേരും ഗോൾ നേടുകയും ചെയ്തു. ഗോൾ പോസ്റ്റിൽ ബുഫണ് പകരമായി അരിയോല ഇറക്കിയാണ് പി.എസ്.ജി ഇന്നിറങ്ങിയത്.

12ആം മിനുട്ടിൽ കാവനിയിലൂടെയാണ് പി.എസ്.ജി ഗോളടി തുടങ്ങിയത്. എന്നാൽ 21 മിനുറ്റിൽ തിലോ കെഹ്‌റാർ ഫ്ലാവിൻ ടെയ്റ്റിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മംഗാനി മത്സരം സമനിലയിലാക്കി.

എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത പി.എസ്.ജി മത്സരത്തിൽ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 51ആം മിനുട്ടിൽ എംബപ്പേയുടെ മികച്ചൊരു ഷോട്ടിലൂടെ പി.എസ്.ജി മത്സരത്തിൽ വീണ്ടും ലീഡ് പിടിച്ചെടുത്തു. തുടർന്ന് 66ആം മിനുട്ടിൽ നെയ്മറും ഗോൾ നേടിയതോടെ പി.എസ്.ജി മത്സരത്തിൽ വിജയം ഉറപ്പിക്കുകയായിരുന്നു.

 

Advertisement