ബോർഡക്സ് ക്ലബിന് ഇനി അമേരിക്കൻ ഉടമകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ക്ലബായ ബോർഡക്സിന് ഇനി അമേരിക്കൻ ഉടമകൾ. അമേരിക്കൻ കമ്പനി ആയ ജെനറൽ അമേരിക്കൻ കാപിറ്റൽ പാട്ണേഴ്സ് ആണ് ബോർഡക്സ് വാങ്ങിയിരിക്കുന്നത്. ഇതുവരെ മീഡിയ കമ്പനി ആയ എം സിക്സ് ആയിരുന്നു ബോർഡക്സിന്റെ ഉടമകൾ. എം സിക്സ് തന്നെയാണ് ക്ലബ് വിൽപ്പന പൂർത്തിയായതായി മാധ്യമങ്ങളെ അറിയിച്ചത്. നൂറ് മില്യൺ പൗണ്ടിനാണ് ക്ലബ് വിറ്റത്‌.

1999ൽ ആയിരുന്നു എം സിക്സ് ബോർഡക്സ് ക്ലബ് വാങ്ങിയത്. അതിനു ശേഷം 2009ൽ ഫ്രഞ്ച് ലീഗും 2013ൽ ഫ്രഞ്ച് കപ്പും നേടാൻ ബോർഡക്സിനായി. 19 വർഷം ക്ലബിനൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്ന് എം സിക്സ് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.