
ഈ വർഷം ഇതിനേക്കാൾ അത്ഭുതകരമായ മോശമായ ഒരു റെഡ് കാർഡും സെന്റോഫും കാണുമോ ഫുട്ബോളിൽ എന്ന് സംശയമാണ്. ഇന്നലെ ഫ്രഞ്ച് ലീഗിൽ ഒളിമ്പിക് ലിയോൺ താരം മാർസേലോയ്ക്ക് സെക്കൻഡുകൾക്കിടയിൽ കിട്ടിയ മഞ്ഞകാർഡും ചുവപ്പു കാർഡുമാണ് വിവാദമായിരിക്കുന്നത്. 50ആം മിനുട്ടിൽ മാർസേലോയുടെ ഒരു ഫൗളിന് മഞ്ഞകാർഡ് വിളിച്ച റെഫറിയുടെ കയ്യിലെ മഞ്ഞകാർഡ് താരം അറിയാതെ തട്ടി പോയതിന് അടുത്ത സെക്കൻഡിൽ തന്നെ ചുവപ്പു കാർഡ് വാങ്ങി കളം വിടുക ആയിരുന്നു.
Lyon’s Marcelo received the world’s quickest yellow – red card combo (@OL_Plus) pic.twitter.com/W6bqqXFbt4
— Mohammed Ali (@mohammedali_93) October 1, 2017
താരത്തിന്റെ കൈ അബദ്ധത്തിൽ കാർഡിൽ തട്ടിയതാണെന്ന് റീപ്ലേകളിൽ വ്യക്തമാണ്. എന്നാൽ റെഫറി അത് മനസ്സിലാക്കാതെ വിവാദ തീരുമാനം എടുക്കുക്കയായിരുന്നു. ആദ്യ മഞ്ഞ കാർഡിനും ചുവപ്പുകാർഡിനു ഇടയിൽ വെറും രണ്ടു സെക്കൻഡുകളുടെ സമയം മാത്രമാണ് ഉണ്ടായത്.
ചുവപ്പ് കാർഡ് വരെ 3-1 എന്ന നിലയിൽ കളിയിൽ മുന്നിട്ട് നിൽക്കുകയായിരുന്ന ലിയോൺ ആ രണ്ടു ഗോൾ ലീഡും ഈ ചുവപ്പു കാർഡ് കാരണം നഷ്ടമാക്കി. പത്തു പേരുമായി കളിച്ച ലിയോൺ 3-3 എന്ന സ്കോറിനാണ് കളി അവസാനിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial