അവസാന നിമിഷം രക്ഷകനായി ബെർണാഡോ സിൽവ, പി.എസ്.ജിയെ തളച്ച് മൊണാക്കോ

സീരി എയിലെ സൂപ്പർ പോരാട്ടത്തിൽ സമാസമം പാലിച്ച് പി.എസ്.ജിയും മൊണാക്കയും. ലീഗ് വൺ കിരീടപോരാട്ടത്തിൽ നിർണ്ണായകമായ മത്സരത്തിൽ അവസാന നിമിഷം പോർച്ചുഗീസ് താരം ബെർണാഡോ സിൽവ നേടിയ ഗോളാണ് മൊണാക്കോയെ രക്ഷിച്ചത്. 83 മിനിറ്റിൽ ജൂലിയൻ ട്രാക്സലറെ വീഴ്ത്തിയ പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ച് ലീഗിലെ ടോപ്പ് സ്കോററായ എഡിസൺ കവാനിയാണ് പി.എസ്.ജിക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്.

എന്നാൽ കിരീടത്തിന് ശക്തമായ അവകാശവാദമുന്നയിക്കുന്ന മൊണാക്കയുടെ പോരാട്ടവീര്യമാണ് പിന്നീട് കണ്ടത്. ഇതിൻ്റെ ഫലമായിരുന്നു സിൽവയുടെ 92 മിനിറ്റിലെ ഗോൾ. സമനിലയോടെ ലീഗിലെ ഒന്നാം സ്ഥാനത്ത് മൊണാക്കോ തുടരും. അവർക്ക് 3 പോയിൻ്റ് പിറകിൽ മൂന്നാമതാണ് പി.എസ്.ജി ഇപ്പോൾ.

ലീഗിലെ മറ്റൊരു നിർണ്ണായക പോരാട്ടത്തിൽ നീസ് ഗുനിയാമ്പിനെ 3-1 നു തകർത്തു. ലീഗിൽ കിരീടം തന്നെ ലക്ഷ്യമിടുന്ന ബലോട്ടല്ലിയും സംഘവും 2017 ലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത നീസിനായി ബലോട്ടല്ലിക്ക് പുറമെ പെലെയ്, സെരി എന്നിവരാണ് ലക്ഷ്യം കണ്ടത്. ജയത്തോടെ ലീഗിൽ പോയിൻ്റ് നിലയിൽ മൊണാക്കോക്ക് ഒപ്പമെത്താനും നീസിനായി. ഗോൾ ശരാശരി മാത്രമാണ് നീസിനെ ലീഗിലെ ഒന്നാം സ്ഥാനത്ത് നിന്ന് തടയുന്നത്.

Previous articleഎഫ്.എ കപ്പിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleസെവിയ്യ തോറ്റു, ബാഴ്സ രക്ഷപ്പെട്ടു, റയലിൻ്റെ ദിനം