ജന്മദിനം ആഘോഷമാക്കി എംബപ്പേ, പി.എസ്.ജിക്ക് ഉജ്ജ്വല ജയം

- Advertisement -

ജന്മദിനം ആഘോഷമാക്കി എംബപ്പേ നിറഞ്ഞാടിയപ്പോൾ കാനിനെ 3 – 1 ന് തോൽപിച്ച് ലീഗ് 1ൽ പി.എസ്.ജിക്ക് ഉജ്ജ്വല ജയം. പി.എസ്.ജിക്ക് വേണ്ടി കാവാനിയും എംബപ്പേയും ബെർഷിച്ചേ ഇസേറ്റയും ഗോളുകൾ നേടി. കാനിന്റെ ആശ്വാസ ഗോൾ അവസാന മിനുട്ടിൽ സാന്റിനി നേടി. ജയത്തോടെ പി.എസ്.ജിക്ക് ലീഗ് 1ൽ മൊണാക്കോയെക്കാൾ 9 പോയിന്റിന്റെ ലീഡ് ഉണ്ട്.

കാവനിയിലൂടെയാണ് പി.എസ്.ജി ഗോളടി തുടങ്ങിയത്. എംബപ്പേയുടെ ക്രോസിൽ നിന്നാണ് കവാനി ഗോൾ നേടിയത്. ലീഗിലെ 19മത്തെ ഗോൾ നേടിയ കവാനി പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ഇബ്രാഹിമോവിച്ചിന് തൊട്ട് പിറകിലെത്തി. 180 മത്സരങ്ങളിൽ നിന്ന് ഇബ്രാഹിമോവിച്ച് 156 ഗോളുകളാണ് നേടിയത്.  224 മത്സരങ്ങളിൽ നിന്ന് കവാനിയുടെ 155മത്തെ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലാണ് എംബപ്പേ ഗോൾ നേടിയത്. ജിയോവാനി സെൽസോയുടെ ക്രോസിൽ നിന്നാണ് എംബപ്പേ സീസണിലെ 8 മത്തെ ഗോളായിരുന്നു ഇത്. മത്സരം തീരാൻ 10 മിനിറ്റ് ശേഷിക്കെയാണ് ബെർഷിച്ചേ ഇസേറ്റ പി.എസ്.ജിയുടെ മൂന്നാമത്തെ ഗോൾ നേടിയത്.

കാളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവാൻ സാന്റിനി പെനാൽറ്റിയിലൂടെ കാനിന്റെ ആശ്വാസ ഗോൾ നേടി. ജനുവരി 12 ന് മാത്രമേ ഇനി ഫ്രഞ്ച് ലീഗിൽ മത്സരങ്ങൾ ഉള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement