ആരാധകരോട് വിട പറഞ്ഞ് ബലോട്ടലി

OGC നീസ് ഫാൻസിനോട് വിട പറഞ്ഞ് സൂപ്പർ താരം മരിയോ ബലോട്ടലി. “It’s been two amazing years, thanks to everyone.” എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചാണ് തന്റെ വിടവാങ്ങൽ മരിയോ ബലോട്ടലി സൂചിപ്പിച്ചത്. OGC നീസുമായുള്ള മരിയോ ബലോട്ടല്ലിയുടെ കരാർ ജൂണിൽ തീരും. ഇറ്റലിയിലേക്ക് മരിയോ ബലോട്ടല്ലി തിരിച്ച് പോകുമെന്നാണ് ഫുട്ബോൾ ആരാധകർ കരുതുന്നത്.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും വേണ്ടി കളിച്ച മരിയോ ബലോട്ടലി സീരി എയിൽ മിലാൻ ടീമുകൾക്കും വേണ്ടി ബൂട്ടണിഞ്ഞു. വിവാദങ്ങളുടെ തോഴനായ മരിയോ ബലോട്ടലി 33 മത്സരങ്ങൾ അസൂറിപ്പടയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഈ സീസണിൽ നീസിന് വേണ്ടി 14 ഗോളടിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ നിന്നും മരിയോ ബലോട്ടലിക്ക് വേണ്ടി ഓഫറുകൾ വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial