ഫ്രാൻസിൽ ബലോട്ടെലിക്ക് നാല് മത്സരത്തിൽ വിലക്ക്

- Advertisement -

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെലിക്ക് വിലക്ക്. മോന്റെപില്ലേറിനെതിരായ മത്സരത്തിലെ അപകടാരമായ ടാക്കിളിനാണ് താരത്തിന് നാല് മത്സരത്തിൽ വിലക്ക് ലഭിച്ചിരിക്കുന്നത്. ലീഗ് വണ്ണിലെ അവസാന മത്സരത്തിൽ ആയിരുന്നു അദ്ദേഹത്തിന് വിലക്ക് വന്നത്. ഇതേ തുടർന്ന് അടുത്ത സീസണിൽ ലീഗ് വണ്ണിൽ ബലോട്ടെലി കളിക്കുകയാണെങ്കിൽ നാല് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരും.

ഫ്രഞ്ച് ക്ലബായ നീസിൽ നിന്നുമാണ് ബലോട്ടെലി ഒളിംപിക് മാഴ്സെയിലേക്ക് വന്നത്. ഈ സീസണിൽ ഇരു ടീമുകൾക്കും വേണ്ടി 25 ലീഗ് വൺ മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട് താരം.

Advertisement