“ആൽവാരോയുടെ മുഖത്ത് ഇടിക്കാത്തത് മാത്രമാണ് തന്റെ സങ്കടം”- നെയ്മർ

- Advertisement -

ഇന്നലെ പി എസ് ജി മാഴ്സെ മത്സരം കയ്യാങ്കളി കൊണ്ട് കുപ്രസിദ്ധി നേടിയിരുന്നു. പി എസ് ജി താരം നെയ്മർ അടക്കം അഞ്ച് താരങ്ങൾ ആയിരുന്നു ഇന്നലെ മത്സരത്തിന്റെ അവസാനം ചുവപ്പ് കാർഡ് കണ്ടത്. മാഴ്സെ താരം ആൽവാരോയുടെ തലയ്ക്ക് പിറകിൽ അടിച്ചതിനായിരുന്നു നെയ്മറിന് ചുവപ്പ് കാർഡ് ലഭിച്ചത്. എന്നാൽ സാമൂഹിക മാധ്യമത്തിൽ നെയ്മർ ആൽവാരോയ്ക്ക് എതിരെ ആഞ്ഞടിച്ചു. താൻ ആൽവാരോയുടെ മുഖത്തായിരുന്നു അടിക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞ നെയ്മർ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴ്സെ താരത്തെ അഭിസംബോധന ചെയ്തത്.

ആൽവാരോ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നും നെയ്മർ ആരോപണം ഉന്നയിച്ചു. ഇത് ഒരു വാറും കാണുക ഇല്ലയെന്നും ആൽവാരോയ്ക്ക് എതിരെ പരാതിയുമായി മുന്നോട്ട് പോകും എന്ന് നെയ്മർ മത്സര ശേഷം പറഞ്ഞു. എന്നാൽ നെയ്മറിന് ഒരു പരാജയം ഉൾക്കൊള്ളാൻ അറിയില്ല എന്നും ഗ്രൗണ്ടിൽ സംഭവിക്കുന്നത് ഗ്രൗണ്ടിൽ തീർക്കാൻ അറിയണം എന്നും ആൽവാരോ പറഞ്ഞു. ആല്വാരോയ്ക്ക് ഒരു വ്യക്തിത്വം ഇല്ലാ എന്നും തനിക്ക് ഒരു ബഹുമാനവും ആൽവാരോയോട് ഇല്ല എന്നും നെയ്മർ ട്വിറ്ററിൽ ആൽവാരോയോട് മറുപടി ആയി പറഞ്ഞു.

Advertisement