
ഒരൊറ്റ മത്സരത്തിൽ നാല് അസിസ്റ്റുമായി റെക്കോർഡ് ഇട്ട് മെംഫിസ് ഡിപായ്. ഇന്ന് ഫ്രഞ്ച് ലീഗിൽ നടന്ന പോരാട്ടത്തിൽ ഒളിമ്പിക് ലിയോണിന്റെ അഞ്ചു ഗോൾ വിജയത്തിലാണ് ഡിപായ് താരമായത്. മെറ്റ്സിനെ എവേ മത്സരത്തിൽ നേരിട്ട ലിയോൺ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. അഞ്ചു ഗോളുകളിൽ ഒരു ഗോളും നാലു അസിസ്റ്റുമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡിപായ് സ്വന്തമാക്കിയത്.
ഫ്രഞ്ച് ലീഗിൽ ഒരൊറ്റ മത്സരത്തിൽ നാലു അസിസ്റ്റുകൾ എന്നത് പുതിയ റെക്കോർഡാണ്. മാർസേലോ ഇരട്ട ഗോളുകളും, ട്രയോരെ, ഡിയസ് എന്നിവർ ഒരോ ഗോളും നേടിയപ്പോൾ എല്ലാത്തിന്റെയും വഴി ഡിപായുടെ ബൂട്ടായിരുന്നു. 2013ൽ ആഴ്സണലിന്റെ കസോർള ഒരു മത്സരത്തിൽ നാല് അസിസിറ്റ് ഒരുക്കിയതിന് ശേഷം യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഇതാദ്യമായാണ് ഒരു താരം ഒരു മത്സരത്തിൽ നാല് അസിസ്റ്റ് കുറിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial