ഇക്കാർഡി ഒരു മാസത്തോളം പുറത്ത്, അർജന്റീന ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതക്ക് തിരിച്ചടി

20210823 223118

പി എസ് ജിയുടെ താരമായ ഇക്കാർഡിക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. തോളിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നും താരം ഒരു മാസത്തോളം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു. ബ്രെസ്റ്റിന് എതിരായ മത്സരത്തിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഗോൾ നേടിക്കൊണ്ട് മികച്ച രീതിയിൽ തുടങ്ങിയ ഇക്കാർഡിക്ക് ഈ പരിക്ക് വലിയ തിരിച്ചടിയാണ്. താരത്തെ തിരികെ അർജന്റീന ദേശീയ ടീമിലേക്ക് എടുക്കാൻ സകലോനി ആലോചിക്കുന്നുണ്ടായിരുന്നു. ഈ പരിക്കോടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡിൽ നിന്ന് ഇക്കാർഡിയെ അർജന്റീന പരിഗണിച്ചില്ല. ഇക്കാർഡിക്ക് പരിക്ക് ആയതിനാൽ ലയണൽ മെസ്സി അടുത്ത പി എസ് ജി മത്സരത്തിൽ ആദ്യ ഇലവനിൽ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Previous articleലെസ്റ്ററിനെ തകർത്തെറിഞ്ഞ് വെസ്റ്റ് ഹാം പ്രീമിയർ ലീഗിൽ ഒന്നാമത്
Next articleഗംഭീരം ഗോകുലം കേരളയുടെ ഗോൾ കീപ്പർ ജേഴ്സികൾ