“അടുത്ത സീസണിലും പി എസ് ജിയിൽ തുടരും, പക്ഷെ പകുതി മത്സരങ്ങൾ മാത്രം കളിക്കുന്നത് ശരിയാകില്ല” – ഡൊണ്ണരുമ്മ

20220513 121001

താൻ അടുത്ത സീസണിലും പി എസ് ജിയിൽ തന്നെ തുടരും എന്ന് യുവ ഗോൾ കീപ്പർ ഡൊണ്ണരുമ്മ. കഴിഞ്ഞ സീസണിം വലിയ ട്രാൻസ്ഫർ ആയി ഡൊണ്ണരുമ്മ പി എസ് ജിയിൽ എത്തി എങ്കിലും പി എസ് ജിയുടെ സ്ഥിരം ഗോൾ കീപ്പർ ആകാൻ ഡൊണ്ണരുമ്മക്ക് ആയിരുന്നില്ല. കെയ്ലർ നെവസും ഡൊണ്ണരുമ്മയും ഒരോ മത്സരങ്ങൾ ഇടവിട്ട് ഗോൾ വല കാക്കുന്നത് ആയിരുന്നു സീസണിൽ ഉടനീളം കണ്ടത്. എന്നാൽ അടുത്ത സീസണിൽ അത് പറ്റില്ല എന്ന് ഇറ്റാലിയൻ കീപ്പർ പറയുന്നു.

ആദ്യ സീസണിൽ ഞാം പകുതി മത്സരങ്ങളോളം കളിച്ചു. അതിൽ സന്തോഷം ഉണ്ട്. എന്നാൽ ഇത് അടുത്ത സീസണിലും തുടരാൻ പറ്റില്ല. ക്ലബ് ഒരു തീരുമാനം എടുക്കണം എന്നും എടുക്കും എന്നാണ് വിശ്വാസം എന്നും ഡൊണ്ണരുമ്മ പറഞ്ഞു. താൻ അടുത്ത സീസണിലും പി എസ് ജിയിൽ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. പി എസ് കി ഈ സീസണിൽ കെയ്ലർ നവാസിനെ ക്ലബ് വിടാൻ അനുവദിക്കും എന്നും ഡൊണ്ണരുമ്മയെ ഒന്നാം നമ്പറാക്കി നിലനിർത്തും എന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.