ലീഗ് വൺ ആസ്റ്റോരിയെ അപമാനിച്ചു

അന്തരിച്ച ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരിയെ ലീഗ് വൺ അപമാനിച്ചതായി ആരോപണം. ഡേവിഡെ ആസ്റ്റോരിയുടെ ആദര സൂചകമായി ഒരു മിനുട്ട് നിശബ്ദമായി ആചരിക്കാതെയിരുന്ന ലീഗ് വണ്ണിന്റെ നടപടിക്ക് എതിരെയാണ് ശക്തമായ പ്രതിഷേധവും ഉയർന്നു വന്നത്. ഞായറാഴ്ച നടന്ന ഒരു മത്സരത്തിലും ഒരു മിനുട്ട് നേരം നിശബ്ദമായി ആചരിക്കാൻ ലീഗ് വൺ തയ്യാറായിരുന്നില്ല. ലീഗ് വൺ ടീമായ നാന്റെസിന്റെ ഗോൾ കീപ്പർ ഇപ്രിയൻ ടാറ്റാരാസനു ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. ഫുട്ബാളിനെ അപമാനിക്കുന്ന നടപടിയാണ് ലീഗ് വണ്ണിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നു അർമേനിയൻ താരം കൂട്ടിച്ചെർത്തു.

2015 മുതൽ 2017 വരെ ഫിയറന്റീനയിൽ ഡേവിഡെ ആസ്റ്റോരിയുടെ സഹതാരമായിരുന്നു ഇപ്രിയൻ ടാറ്റാരാസനു. 31 വയസ്സു മാത്രം പ്രായമുള്ള ഡേവിഡെ ആസ്റ്റോരി ഇന്നലെ ഉറക്കത്തിലാണ് ലോകത്തോട് വിടപറഞ്ഞത്. ഉഡിനെസെ ക്ലബിനെ നേരിടാൻ ഉഡിനെസെയിൽ എത്തിയ താരം അവിടെയുള്ള ഹോട്ടലിലാണ് മരണപ്പെട്ടത്.ഇറ്റാലിയൻ രാജ്യാന്തര ടീമിനു വേണ്ടി 18 മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ട് സെന്റർ ബാക്കായ ഡേവിഡെ ആസ്റ്റോരി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡ്രീം ഇലവന്‍ ബ്രാന്‍ഡ് അംബാസിഡറായി എംഎസ് ധോണി
Next articleകൊറിയന്‍ പര്യടനം, ഇന്ത്യ വനിത ഹോക്കി ടീമിനു ആദ്യ മത്സരത്തില്‍ ജയം