കോഴിക്കോട്ടുകാരൻ ലിയോൺ അഗസ്റ്റിൻ ഇനി ബെംഗളൂരു എഫ് സി ‘സീനിയർ’

- Advertisement -

ലിയോൺ അഗസ്റ്റിൻ എന്ന കോഴിക്കോടുകാരൻ ഇനി വെറും ബെംഗളൂരു എഫ് സി അക്കാദമി താരമല്ല. ഇന്നലെ മുതൽ ബാംഗളൂരു എഫ് സിയുടെ സീനിയർ താരമായി ലിയോൺ. ഇന്നലെ നടന്ന എ എഫ് സി കപ്പ് മത്സരത്തിലാണ് ലിയോൺ അഗസ്റ്റിൻ ബെംഗളൂരു ജേഴ്സിയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. സി കെ വിനീതും റിനോ ആന്റോയും ബെംഗളൂരു എഫ് സി വിട്ടതിനു ശേഷം ആദ്യമായാണ് ഒരു മലയാളി ബെംഗളൂരു എഫ് സിക്കായി ബൂട്ടു കെട്ടുന്നത്.

മുമ്പും നിരവധി തവണ എ എഫ് സി കപ്പ് സ്ക്വാഡിൽ ലിയോണ് അവസരം കിട്ടിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് റോക്ക ലിയോണെ കളിപ്പിക്കുന്നത്. ഇന്നലെ ധാക്ക അഭാനി ക്ലബിനെതിരെ ബെഞ്ചിൽ ഇരുന്ന് തുടങ്ങിയ ലിയോൺ 80ആം മിനുട്ടിൽ ആൽവിൻ ജോർജ്ജിന് പകരക്കാരനായാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഇറങ്ങി രണ്ട് നിമിഷങ്ങൽ കൊണ്ടു തന്നെ ഒരു ഗോളിന് അടുത്തെത്തുന്ന മുന്നേറ്റം നടത്താനും ലിയോൺ അഗസ്റ്റിനായി.

മത്സരം 1-0 എന്ന സ്കോറിന് ബെംഗളൂരു വിജയിച്ചു. ബെംഗളൂരു അക്കാദമി ക്യാപ്റ്റനായിരുന്നു മുമ്പ് ലിയോൺ. ബെംഗളൂരു റിസേർവ്സിനായും കർണാടക സന്തോഷ് ട്രോഫി ടീമിനായും മികച്ച പ്രകടനം നടത്തിയും ലിയോൺ ശ്രദ്ധ നേടിയിരു‌ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement