ലെന്നി റോഡ്രിഗസും ബെംഗളൂരു എഫ് സി വിട്ടു

കഴിഞ്ഞ ദിവസം ഡാനിയൽ ലാലിമ്പുയിയ ബെംഗളൂരു എഫ് സി വിട്ടതിനു പിന്നാലെ മറ്റൊരു യുവതാരം കൂടെ ബെംഗളൂരു എഫ് സി വിട്ടു. ഗോവ സ്വദേശിയായ ലെന്നി റോഡ്രിഗസാണ് ക്ലബ് വിടുന്നതായി അറിയിച്ചത്. താൻ കളിച്ച ക്ലബുകളിൽ ഏറ്റവും മികച്ചതാണ് ബെംഗളൂരു എഫ് സി എന്ന് പറഞ്ഞ ലെന്നി റോഡ്രിഗസ് തനിക്ക് കിട്ടിയ പിന്തുണയ്ക്ക് ക്ലബിനോടും ആരാധകരോടും നന്ദി പറഞ്ഞു.

അവസാന രണ്ടു സീസണിലും ബെംഗളൂരു എഫ് സിക്കൊപ്പം ലെന്നി ഉണ്ടായിരുന്നു. ഫെഡറേഷൻ കപ്പും ഈ സീസണിലും സൂപ്പർ കപ്പും ബെംഗളൂരുവിന് ഒന്നിച്ച് ലെന്നി റോഡ്രിഗസ് നേടി. ഇന്ത്യൻ ടീമിനു വേണ്ടി ഇരുപത്തി അഞ്ചിലധികം മത്സരങ്ങൾക്ക് ബൂട്ടു കെട്ടിയ താരമാണ് ലെന്നി.

സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. എഫ് സി ഗോവയിലേക്കാണ് ലെന്നി അടുത്തതായി പോകുന്നത് എന്നാണ് അഭ്യൂഹങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫാബ്രിഗാസും മൊറാട്ടയും ഇല്ലാതെ സ്പെയിൻ ലോകകപ്പ് ടീം
Next articleU-17 വനിതാ യൂറോ; മൂന്നാം സ്ഥാനം നേടി ഫിൻലാൻഡ്