Picsart 24 10 22 10 40 42 005

ക്ലെമൻ്റ് ലെങ്‌ലെക്ക് പരിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടി

അത്ലറ്റിക്കോ മാഡ്രിശിന്റെ പരിക്കിന്റെ ലിസ്റ്റ് കൂടുന്നു. കാൽമുട്ടിനും കണങ്കാലിനും പരിക്കേറ്റതിനെത്തുടർന്ന് ഡിഫൻഡർ ക്ലെമൻ്റ് ലെങ്‌ലെറ്റ് ഒരു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് ക്ലബ് അറിയിച്ചു. ലില്ലെക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പാണ് അത്‌ലറ്റിക്കോ മാഡ്രിഡിന് ഈ തിരിച്ചടി.

ബാഴ്‌സലോണയിൽ നിന്ന് ലോണിൽ അത്‌ലറ്റിക്കോയിൽ ചേർന്ന ലെങ്‌ലെറ്റ്, ലെഗാനെസിനെതിരായ അവരുടെ 3-1 വിജയത്തിൽ സഹതാരം ആക്‌സൽ വിറ്റ്‌സലുമായി കൂട്ടിയിടിച്ച് ആണ് പരിക്കേറ്റത്.

ലെങ്‌ലെറ്റിന് “ഇടത് കാൽമുട്ടിലെ ആന്തരിക ലിഗമെൻ്റിൽ ഗ്രേഡ് 1 ട്വിസ്റ്റും ഇടത് കണങ്കാൽ ലിഗമെൻ്റിൽ ഗ്രേഡ് 1-2 ട്വിസ്റ്റും” ഉണ്ടെന്ന് ക്ലബ് സ്ഥിരീകരിച്ചു. സെസാർ ആസ്പിലിക്യൂറ്റ, റോബിൻ ലെ നോർമണ്ട് എന്നിവരെപ്പോലുള്ള കളിക്കാർ ലഭ്യമല്ലാത്തതിനാൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇതിനകം തന്നെ പ്രതിരോധ പ്രതിസന്ധിയിൽ മല്ലിടുന്ന സമയത്താണ് പുതിയ പരിക്ക് വരുന്നത്.

Exit mobile version