പുതിയ പരിശീലകന് കീഴിൽ ആദ്യ ജയം സ്വന്തമാക്കി ലെസ്റ്റർ

- Advertisement -

പരിശീലകരെ പുറത്താക്കിയ രണ്ടു ടീമുകൾ ഏറ്റു മുട്ടിയപ്പോൾ ലെസ്റ്ററിന് ജയം. പുതിയ പരിശീലകൻ ക്ളോഡ് പ്യുവലിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ലെസ്റ്റർ സിറ്റി എതിരില്ലാത്ത. 2 ഗോളുകൾക്കാണ് എവർട്ടനെ തോൽപിച്ചത്. താൽക്കാലിക പരിശീലകന്റെ കീഴിൽ ഇറങ്ങിയ എവർട്ടന്റെ അവസ്ഥ ഈ തോൽവിയോടെ കൂടുതൽ പരിതാപകരമായി. ജയത്തോടെ ലെസ്റ്റർ 11 പോയിന്റുമായി 12 ആം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 8 പോയിന്റ് മാത്രമുള്ള എവർട്ടൻ 18 ആം സ്ഥാനത്താണ്.

ലെസ്റ്ററിന്റ സ്വന്തം തട്ടകമായ കിംഗ്‌ പവർ സ്റ്റേഡിയത്തിൽ  മത്സരത്തിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ലെസ്റ്ററിനായി. കൂമാൻ പോയിട്ടും തീരാത്ത പ്രശ്നങ്ങൾ ഉണ്ടെന്ന് എവർട്ടന്റെ പ്രകടനത്തിൽ വ്യക്തമാവുകയും ചെയ്തു. 18 ആം മിനുട്ടിലാണ് ലെസ്റ്ററിന്റ ആക്രമണ സഘ്യമായ വാർഡി- മഹറസ്‌ എന്നിവർ ചേർന്ന് ലീഡ് സമ്മാനിച്ചത്, മഹറസിന്റെ പാസ്സ് വാർഡി വലയിലാക്കി. ഏറെ വൈകാതെ 29 ആം മിനുട്ടിൽ ഡിമാരി ഗ്രേ ലെസ്റ്ററിന്റ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ആരോൻ ലെനൻ, കെവിൻ മിറല്ലാസ് എന്നിവരെ പിൻവലിച്ച എവർട്ടൻ താൽക്കാലിക പരിശീലകൻ ഡേവിഡ് അണ്സ്വർത് ഒമർ നിയസ്സേ, ബേനി ബെനിങ്മേ എന്നിവരെ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയാനായില്ല. പരിശീലകനായിരുന്ന ക്രെഗ് ഷേക്സ്പിയർ പുറത്തായ ശേഷം ലെസ്റ്റർ തുടർച്ചയായ രണ്ടാം ജയമാണ് ഇന്ന് സ്വന്തമാക്കിയത്. മുൻ സൗത്താംപ്ടൻ പരിശീലകനായിരുന്ന ക്ലോഡ് പ്യുവൽ കഴിഞ്ഞ ആഴ്ചയാണ് ലെസ്റ്റർ പരിശീലകനായി ചുമതലയേറ്റത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സൗത്താംപ്ടണും ബ്രൈട്ടനും സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement