ലംപാർഡിന്റെ തന്ത്രങ്ങൾ ചോർത്താൻ ചാരനെ വിട്ട് ലീഡ്സ്, ഇംഗ്ലണ്ടിൽ വൻ വിവാദം

ഇംഗ്ലീഷ് ഫുട്‌ബോളിൽ സ്പൈ ഗേറ്റ് വിവാദം. ഇന്ന് രാത്രി ഡർബിയും ലീഡ്സ് യൂണൈറ്റഡും ഏറ്റുമുട്ടാനിരിക്കെ ലംപാർഡിന്റെ ഡർബിയുടെ പരിശീലന തന്ത്രങ്ങൾ ചോർത്താൻ ലീഡ്സ് ആളെ വിട്ടു എന്നതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. ഡർബിയുടെ പരിശീലക മൈതാനത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ആളെ ചോദ്യം ചെയ്‌തപ്പോൾ ആ ആൾ ലീഡ്സ് ക്ലബ്ബ് ജോലിക്കാരൻ ആണെന്ന് വ്യക്തമായി.

ലീഡ്സ് ക്ലബ്ബ്മായി ബന്ധപ്പെട്ട ആൾ ബൈനോക്കുലറുമായാണ് പിടിക്കപ്പെട്ടത്. ഇതോടെ ഡർബി ക്ലബ്ബ് അധികൃതർ ഫുട്‌ബോൾ അസോസിയേഷന് പരാതി നൽകി. ലീഡ്സിനെ ഈ വിവരങ്ങൾ ധരിപ്പിച്ചതായി ഡർബി വ്യക്തമാക്കി. അർജന്റീനൻ പരിശീലകനായ മാർസെലോ ബിസ്‌ല പരിശീലിപ്പിക്കുന്ന ടീമാണ് ലീഡ്സ്. മുൻപും ബിസ്‌ലക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എഫ് എ യുടെ അന്നേഷണത്തിൽ ലീഡ്സ് തെറ്റുകാർ ആണെന്ന് കണ്ടെത്തിയാൽ അവർക്ക് ശക്തമായ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

Exit mobile version