ഇബ്രാഹിമൊവിച് ഇനി എൽ എ ഗാലക്സിയിൽ

സ്വീഡിഷ് സ്ട്രൈക്കർ ഇബ്രാഹിമോവിഹ് ഇനി അമേരിക്കയിൽ പന്ത് തട്ടും. അമേരിക്കൻ ക്ലബായ ലോസ് ആഞ്ചലസ് ഗാലക്സി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്ലാട്ടാനെ എം എൽ എസ്സിലേക്ക് എത്തിച്ചിരിക്കുന്നത്. സ്ലാട്ടാന്റെ വരവ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയുമായി നിൽക്കുന്ന ഗാലക്സിക്കായി അടുത്ത മത്സരത്തിൽ ഇബ്രയും ഇറങ്ങും. വൈറ്റ് കാപ്സിനെതിരെ ആണ് ഗാലക്സിയുടെ അടുത്ത മത്സരം. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ സ്ലാട്ടാൻ റദ്ദാക്കിയിരുന്നു.

അമേരിക്കയിലെ ഏറ്റവും മികച്ച ക്ലബിൽ കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഇബ്രാഹിമോവിച് കരാർ ഒപ്പിട്ട ശേഷം പറഞ്ഞു. 2016 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നു ഈ സ്വീഡിഷ് ഇതിഹാസം കളിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ സുഭാഷിഷ് റോയ് ഇനി ജംഷദ്പൂർ എഫ് സിയിൽ
Next articleഅര്‍ദ്ധ ശതകം നഷ്ടമായി നഥാന്‍ ലയണ്‍, മോര്‍ക്കലിനു നാലും റബാഡയ്ക്ക് മൂന്നും വിക്കറ്റ്