Site icon Fanport

ലാസിയോയെ തോൽപ്പിച്ച് ടോപ് 4 പ്രതീക്ഷ സജീവമാക്കി എസി മിലാൻ

ഇന്ന് നടന്ന നിർണായക സീരി എ മത്സരത്തിൽ സാൻ സിറോ സ്റ്റേഡിയത്തിൽ ലാസിയോയെ 2-0 ന് എസി മിലാൻ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ റോസനേരിക്ക് ആദ്യ പകുതിയിൽ ഇസ്മായിൽ ബെന്നസെർ, തിയോ ഹെർണാണ്ടസ് എന്നിവരിലൂടെ രണ്ട് ഗോളുകൾ നേടാനായി. രണ്ടാം പകുതിയിൽ ലാസിയോ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മിലാൻ പ്രതിരോധം ഭേദിക്കാനായില്ല.

മിലാൻ 23 05 06 20 35 04 272

ഈ വിജയത്തോടെ എസി മിലാൻ 61 പോയിന്റുമായി സീരി എ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 64 പോയിന്റുമായി ലാസിയോ രണ്ടാം സ്ഥാനത്ത് തുടരുന്നു. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പിക്കാമെന്ന മിലാന്റെ പ്രതീക്ഷകൾക്ക് ഈ വിജയം വലിയ ഉത്തേജനമാണ്. ഇനി നാലു മത്സരങ്ങൾ മാത്രമെ ലീഗിൽ ശേഷിക്കുന്നുള്ളൂ.

Exit mobile version