Site icon Fanport

ബാഴ്സലോണയിലേക്ക് താൻ ഇല്ല എന്ന് ലൗട്ടാരോ മാർട്ടിനെസ്

ബാഴ്സലോണയിലേക്ക് താൻ പോകില്ല എന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ആവർത്തിച്ചു. ഇന്റർ മിലാൻ തുടരാൻ ആണ് തന്റെ ആഗ്രഹം എന്ന് അർജന്റീനൻ സ്ട്രൈക്കർ പറഞ്ഞു. ഈ സമ്മറിൽ താൻ ഇന്റർ മിലാൻ വിടില്ല. താ‌ൻ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ്. ഉടൻ തന്നെ അത് സംഭവിക്കും. ഇന്റർ മിലാൻ ദീർഘ കാലം തുടരലാൺ തന്റെ ഇപ്പോഴത്തെ ലക്ഷ്യം എന്നും ലൗട്ടാരോ പറഞ്ഞു.

ബാഴ്സലോണ കഴിഞ്ഞ സീസണിൽ തന്നെ അന്വേഷിച്ച് എത്തിയിരുന്നു. താൻ മെസ്സിയുമായി ഇതു സംബന്ധിച്ച് സംസാരിച്ചിരുന്നു. അവസാനം ഇന്ററിൽ തുടരാൻ താൻ തീരുമാനിക്കുക ആയിരുന്നു എന്നും ലൗട്ടാരോ പറഞ്ഞു. ഇപ്പോൾ അത്തരം ചർച്ചകൾ ഒന്നും ഇല്ല. പരിശീലകൻ മാറിയാലും താൻ ഇന്റർ മിലാനിൽ തന്നെ ഉണ്ടാകും എന്നും അർജന്റീനൻ സ്ട്രൈക്കർ പറഞ്ഞു. ഈ സീസണിൽ ഇന്റർ മിലാനൊപ് ലീഗ് കിരീടം നേടാൻ ലൗട്ടാരോക്ക് ആയിരുന്നു.

Exit mobile version