ഡിസംബർ വരെ കൊഷേൽനി പുറത്ത്

- Advertisement -

യൂറോപ്പ ലീഗ് സെമി ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ കളിക്കുമ്പോൾ പരിക്കേറ്റ ആഴ്‌സണലിന്റെ ഫ്രഞ്ച് പ്രതിരോധം താരം കൊഷേൽനി ഡിസംബർ വരെ കളിക്കില്ലെന്ന് ഉറപ്പായി. ആഴ്‌സണൽ പരിശീലകൻ ആർസെൻ വെങ്ങറാണ് താരം ഡിസംബർ വരെ കളത്തിൽ ഉണ്ടാവില്ലെന്ന് അറിയിച്ചത്.

നേരത്തെ ഫ്രഞ്ച് ഫുട്ബോൾ ടീം കോച്ച് ദിദിയർ ദെഷാംപ്‌സ് താരം വേൾഡ് കപ്പിനുള്ള ഫ്രഞ്ച് ടീമിലും ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. കാലിനേറ്റ പരിക്കിനെ തുടർന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതോടെയാണ് താരത്തിന് ഡിസംബർ വരെ കളത്തിൽ ഇറങ്ങാൻ പറ്റില്ലെന്ന് ഉറപ്പായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement