ഇന്ന് മുതൽ ചാമ്പ്യൻസ് ലീഗ് കിക്കോഫ് 1.15ന്

- Advertisement -

യൂറോപ്യൻ ഫുട്ബോൾ കാണുന്ന മലയാളികൾക്ക് ഇന്നു മുതൽ ഒരു മണിക്കൂർ അധികം ഉറങ്ങാതിരിക്കണം. ഡേ ലൈറ്റ് സേവിംഗ് പ്രകാരമാണ് ഇന്ന് മുതൽ ക്ലോക്ക് ഒരു മണിക്കൂർ വൈകുന്നത്. ഇനി മാർച്ച് അവസാനവാരം വരെ‌ ഫുട്ബോൾ പ്രേമികൾക്ക് യൂറോപ്യൻ രാത്രികാല ഫുട്ബോളുകൾ ഒരു മണിക്കൂർ വൈകിയാണ് എത്തുക.

എല്ലാ വർഷവും ഒക്ടോബർ അവസാന വാരം മുതൽ മാർച്ച അവസാന വാരം വരെയാണ് ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം മാറുന്നത്. ഇനി മാർച്ച് അവസാനം മാത്രമേ 12.15 കിക്കോഫ് ഉണ്ടാവുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement