ഫ്രാൻസിന്റെ പരിശീലകനെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ

ഫ്രഞ്ച് പരിശീലകൻ ഡെഷാംസിനെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ലപോർടെ. തന്നെ ടീമിൽ എടുക്കാത്തതിലുള്ള പ്രതിഷേധമാണ് ലപോർടെ വിമർശനത്തിലൂടെ വ്യക്തമാക്കിയത്. താൻ ലോക ചാമ്പ്യൻ ആകേണ്ടതായിരുന്നു എന്നും എന്ത് കൊണ്ടാണ് ദെഷാംസ് തന്നെ ടീമിൽ എടുക്കാത്തത് എന്ന് അറിയില്ല എന്നും ലപോർടെ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങൾ ആകും തന്നെ ടീമിൽ എടുക്കുന്നതിന് തടസ്സമാകുന്നത്. എല്ലാതെ വേറെ ഒന്നും താൻ കാണുന്നില്ല എന്നും ലപോർടെ പറഞ്ഞു. തനിക്ക് പരിശീലകനുമായി ഒരു പ്രശ്നവും ഇല്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിനാകും എന്നും ലപോർടെ പറഞ്ഞു. തനിക്ക് സ്പെയിനു വേണ്ടി കളിക്കാമായിരുന്നു പക്ഷെ താൻ ഫ്രാൻസിനെ സ്നേഹിക്കുന്നത് കൊണ്ടാണ് അത് ചെയ്യാതിരുന്നത് എന്നും ലപോർടെ ഓർമ്മിപ്പിച്ചു.

Exit mobile version