​ഫ്രാങ്ക് ലംപാർഡ് ന്യൂയോർക്ക് സിറ്റി എഫ് സി വിട്ടു.

- Advertisement -

അമേരിക്കൻ മേജർ ലീഗ് സോക്കർ  ക്ലബ്ബായ ന്യൂയോർക്ക് സിറ്റിയുമായുള്ള കരാർ അവസാനിച്ച മുൻ ചെൽസി ഇതിഹാസം ഫ്രാങ്ക് ലാംപാർഡ് ക്ലബ് വിട്ടു.

2014ൽ ന്യൂയോർക്ക് സിറ്റിയുടെ കളികാരനായ ഫ്രാങ്ക് ലാംപാർഡ് ക്ലബ്ബിനായി 31 കളികളിൽ നിന്ന് 15 ഗോളുകൾ നേടിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി എഫ് സി യുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക് നേട്ടവും ഫ്രാങ്ക് ലാംപാർഡിന്റെ പേരിലാണ്.
2014ൽ കരാറിൽ ആയെങ്കിലും ന്യൂയോർക്ക് സിറ്റിയുടെ ഉടമസ്ഥന്മാർ തന്നെ നിയന്ത്രിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും 2014-2015 സീസണിൽ ലാംപാർഡ് കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിലെ മികച്ച ഗോൾ വേട്ടകാരിൽ ഒരാളായ ലാംപാർഡ് ചെൽസിയിലെത്തുന്നതിനു മുൻപ് വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

ഈ വർഷാവസാനത്തോടെ ന്യൂയോർക്ക് വിടുന്ന ലാംപാർഡ് പക്ഷെ തന്റെ ഭാവി പരിപാടികളെ കുറിച്ച് സൂചനകൾ ഒന്നും നൽകിയിട്ടില്ല. 38 കാരനായ ലാംപാർഡ് ഇനിയും തന്റെ കളി ജീവിതം തുടരുമോ അതോ പരിശീലനം അടക്കമുള്ള മേഖലകളിലേക്ക് തിരിയുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്. നേരത്തെ സ്കൈ സ്പോർട്സിൽ അടക്കം ഫുട്ബോൾ ടെലിവിഷൻ ഷോകളിൽ അതിഥിയായും തിളങ്ങിയ ലാംപാർഡ് ഒരുപക്ഷെ ആ മേഖലയിലൊട്ടും തിരിഞ്ഞേക്കാം.

നേരത്തെ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡും തന്റെ അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ലോസ് ആഞ്ചലസ് ഗാലക്സി വിടുമെന്ന സൂചനകൾ നൽകിയിരുന്നു.

Advertisement