ഡെർബി കൗണ്ടി മാനേജറാകാൻ ചെൽസി ഇതിഹാസവും പരിഗണനയിൽ

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ഡെർബി കൗണ്ടിയുടെ മാനേജറാകാൻ ചെൽസി ഇതിഹാസ മിഡ്ഫീൽഡർ ഫ്രാങ്ക് ലാംബാർഡും പരിഗണനയിൽ. ഡെർബി കൌണ്ടി പരിശീലക സ്ഥാനത്തേക്ക് ഇന്റർവ്യൂ നടത്തിയ 20പേരിൽ ഒന്ന് ലമ്പാർഡാണെന്നാണ് വിവരങ്ങൾ. ഈ സീസണിൽ പ്ലേ ഓഫ് ഫൈനലിന് യോഗ്യത നേടാൻ കഴിയാത്തതിനാൽ ഡെർബിയുടെ പരിശീലകൻ ഗാരി റോവറ്റ് ക്ലബ് വിട്ടിരു‌ന്നു. റോവറ്റ് ഇപ്പോൾ സ്റ്റോക്ക് സിറ്റിയുടെ പരിശീലകനാണ്.

39കാരനായ ലാമ്പാർഡിന്റെ മുഖ്യപരിശീലകനായുള്ള ആദ്യ ജോലിയാകും ഇത്. ആര് മാനേജറാകും എന്ന കാര്യത്തിൽ അടുത്ത ആഴ്ച മാത്രമെ തീരുമാനമാകു. അതേ സമയം തന്നെ ഇംഗ്ലീഷ് ക്ലബായ ഇസ്പിച് ടൗണിന്റെ പരിശീലക സ്ഥാനത്തേക്ക് താരം എത്തുമെന്ന വാാർത്തകളും വരുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial