ലാൽറുവത്താര 2021 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും

സീസണിൽ ഉടനീളം കേരള ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്ന ലാൽറുവത്താരയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് പുതിയ കരാർ നൽകി. മൂന്ന് വർഷത്തേക്കുള്ള കരാറിലാണ് ലാൽറുവത്താര കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്. 2021 സീസൺ വരെ ലാൽറുവത്താര കേരളത്തിൽ തുടരുമെന്ന് ഇതോടെ ഉറപ്പായി.

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഈ‌ സീസണിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരമാണ് ലാൽറുവത്താര. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും സെന്റർ ബാക്കായുമൊക്കെ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ ഇറങ്ങിയ ലാൽറുവത്താര എല്ലാ റോളിലും മികച്ചു നിൽക്കുക തന്നെ ചെയ്തു.

ഏഷ്യൻ അണ്ടർ 23 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ താരമായി ബ്ലാസ്റ്റേഴ്സിൽ എത്തിയ ലാൽറുവത്താര ഇന്ന് ഇന്ത്യൻ ഡിഫൻസിന്റെ തന്നെ ഭാവി ആയി ഉയർന്നിട്ടുണ്ട്. 25 ലക്ഷത്തിനാണ് ഈ യുവ സെന്റർ ബാക്കിനെ ക്ലബ് കഴിഞ്ഞ ഡ്രാഫ്റ്റിൽ സ്വന്തമാക്കിയത്.

കഴിഞ്ഞ ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിനു കളിച്ച ലാൽറുവതര ഐ ലീഗിൽ ചാമ്പ്യൻസായ ഐസോളിനൊപ്പം ആയിരുന്നു. കേരളത്തിന്റെ രണ്ടാം താരമായാണ് ലാൽറുവത്താര എത്തുന്നത്.

Previous articleഇംഗ്ലണ്ടുമായി സന്നാഹ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്
Next articleരാജി സന്നദ്ധത അറിയിച്ച് ബ്രണ്ടന്‍ മക്കല്ലം