Site icon Fanport

സിറ്റിയെ വിലക്കാനുള്ള നടപടി യുവേഫയുടെ മികച്ച തീരുമാനം- ല ലീഗ പ്രസിഡന്റ്

മാഞ്ചസ്റ്റർ സിറ്റിയെ വിലക്കാൻ തീരുമാനിച്ച നടപടിയെ സ്വാഗതം ചെയ്ത് ല ലീഗ പ്രസിഡന്റ് ഹാവിയർ ടബാസ്. യുവേഫ അവസാനം മികച്ച തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി എന്നാണ് അദ്ദേഹം തന്റെ ട്വിറ്റർ അകൗണ്ടിൽ കുറിച്ചത്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റയെ 2 വർഷംQ,C യുവേഫ തങ്ങളുടെ കപ്പ് മത്സരങ്ങളിൽ നിന്ന് വിലക്കാൻ തീരുമാനിച്ചത്. കൂടാതെ 30 മില്യൺ യൂറോയോളം പിഴയും യുവേഫ സിറ്റിക്ക് ചുമത്തിയിരുന്നു.

ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളും ഉത്തേജക നിരോധന നിയമങ്ങളും കർശനമായി നടപ്പാക്കേണ്ടത് ഫുട്‌ബോളിന്റെ ഭാവിക്ക് അനിവാര്യമാണ്. വർഷങ്ങളായി സിറ്റിക്കും പി എസ് ജി ക്കും എതിരെ തങ്ങൾ നടപടി ആവശ്യപ്പെടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇത്തരത്തിലുള്ള കൂടുതൽ നടപടികൾ പ്രതീക്ഷിക്കുന്നതായും യുവേഫ പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

Exit mobile version