സ്പാനിഷ് ടീമിന് മുന്നിൽ മുട്ട് വിറക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ്

- Advertisement -

ഏത് ലീഗാണ് മികച്ചതെന്ന ചോദ്യത്തിന് എപ്പോഴും ലാലിഗ ആരാധകരും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരാധകരും തമ്മിൽ തർക്കം ഉണ്ടാകുമെങ്കിലും കുറച്ചധികം കാലങ്ങളായി സ്പാനിഷ് ടീമുകളാണ് യൂറോപ്പിൽ മുന്നിട്ട് നിൽക്കുന്നത് എന്ന് സമ്മതിച്ച് കൊടുത്തേ പറ്റൂ. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ അത് വീണ്ടും ഉറപ്പിക്കുകയാണ്. ഇന്നലെ ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത് ഇംഗ്ലീഷ് ടീമുകൾക്ക് ഫൈനലിൽ സ്പാനിഷ് നിരയ്ക്ക് മുന്നിൽ മുട്ടിവിറക്കുന്നതിന്റെ ഒരു തുടർച്ച മാത്രമാണ്.

അവസാന ഏഴു യൂറോപ്യൻ ഫൈനലുകളിൽ സ്പാനിഷ് ടീമും ഇംഗ്ലീഷ് ടീമും നേർക്കുനേർ വന്നപ്പോഴൊക്കെ ജയം സ്പാനിഷ് ടീമിനായിരുന്നു. 2006ൽ യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യ മിഡിൽസ്ബ്രോയെ തോൽപ്പിച്ച അന്ന് മുതൽ ഇന്ന് വരെ ഒരു ഫൈനലിലും പ്രീമിയർ ലീഗ് ടീമിന് ലാലിഗ ടീമിനെ മറികടക്കാൻ ആയിട്ടില്ല. ഇന്നലത്തെ അടക്കം നാലു ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ പ്രീമിയർ ലീഗ് ക്ലബുകൾക്ക് പരാജയം രുചിക്കേണ്ടി വന്നു.

പ്രീമിയർ ലീഗ് ക്ലബുകളും ലാലിഗ ക്ലബുകളും ഏറ്റുമുട്ടിയ അവസാന യൂറോപ്യൻ ഫൈനലുകൾ;

2006: സെവിയ്യ 4-0 മിഡിൽസ്ബ്രോ
2006: ബാഴ്സലോണ 2-1 ആഴ്സണൽ
2009: ബാഴ്സലോണ 2-0 മാഞ്ചസ്റ്റർ യുണൈറ്റഡ്
2010: അത്ലറ്റിക്കോ 2-1 ഫുൾഹാം
2011: ബാഴ്സലോണ 3-1 മാഞ്ചസ്റ്റർ യുണൈറ്റഡ്
2016: സെവിയ്യ 3-1 ലിവർപൂൾ
2018: റയൽ മാഡ്രിഡ് 3-1 ലിവർപൂൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement